ഡെവിള്‍സ് വീര്യത്തില്‍ പൂനെ തകര്‍ന്നുന്യൂഡല്‍ഹി: പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും വിജയം നിര്‍ണായകമായ മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. 7 റണ്‍സിനാണ് ഡല്‍ഹിയുടെ പുലിക്കുട്ടികള്‍ വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ പൂനെയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡല്‍ഹി നായകന്‍ സഹീര്‍ ഖാന്റെ തീരുമാനം തെറ്റിക്കുന്ന തുടക്കമായിരുന്നു ഡല്‍ഹിയുടേത്. ഓപണിങില്‍ വെടിക്കെട്ട് കാഴ്ചവെക്കുന്ന സഞ്ജു സാംസണ്‍(2) ആദ്യ ഓവറില് തന്നെ റണ്ണൗട്ടായി മടങ്ങി. ഗുജറാത്തിനെതിരായ മല്‍സരത്തില്‍ ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ച ശ്രേയസ് അയ്യരും(3) പെട്ടെന്ന് മഠഹഅഹിയതോടെ ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് 2.1 ഓവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന കരുണ്‍ നായരും റിഷഭ് പാന്തും ചേര്‍ന്ന് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. ഇരുവരും 74 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 10 റണ്‍സ് ശരാശരിയില്‍ കുതിച്ച ഇരുവരുടേയും കൂട്ടുകെട്ട്  ആദം സാംപ പൊളിച്ചു. 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 36 റണ്‍സുമായി കത്തിക്കയറിയ പാന്ത് സാംപയെ സിക്‌സര്‍ പറത്താന്‍ ശ്രമിക്കവെ ഡാനിയല്‍ ക്രിസ്റ്റ്യന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.ഡല്‍ഹി നിരയില്‍ കരുണ്‍ നായര്‍(64) ടോപ് സ്‌കോററായി. റിഷഭ് പാന്ത്(36) മര്‍ലോണ്‍ സാമുവല്‍സ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൂനെയ്ക്ക് വേണ്ടി ജയദേവ് ഉനദ്ഗട്ട്, ബെന്‍സ്‌റ്റോകസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ആദം സാംമ്പ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.മറുപടി ബാറ്റിങില്‍ പൂനെ നിരയില്‍ മനോജ് തിവാരി(60) അര്‍ധ സെഞ്ച്വറി നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. സ്റ്റീവ് സ്മിത്ത്(38), ബെന്‍ സ്‌റ്റോക്‌സ്(33) എന്നിവരും പൂനെയ്ക്ക് വേണ്ടി ബാറ്റിങില്‍ തിളങ്ങി. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷഹ്ബാസ് നദീം, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി തിളങ്ങി.

RELATED STORIES

Share it
Top