ഡെങ്കിപ്പനി : വാര്‍ഡുതല യോഗങ്ങള്‍ ചേര്‍ന്നുതിരുവനന്തപുരം: നഗരസഭയി—ല്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുതല യോഗങ്ങളും കാംപയിന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി. വിവിധ വാര്‍ഡുകളി—ല്‍ വാര്‍ഡുതല യോഗങ്ങള്‍ ചേര്‍ന്നു. മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ശ്രീകുമാര്‍, അഡ്വ. ആര്‍ സതീഷ്‌കുമാര്‍, ആര്‍ ഗീത ഗോപാ—ല്‍, സെക്രട്ടറി എ—ല്‍. എസ് ദീപ, ഹെ—ല്‍ത്ത് ഓഫിസര്‍ ഡോ. ശശികുമാര്‍ എന്നിവര്‍ വിവിധ വാര്‍ഡുയോഗങ്ങളി—ല്‍ പങ്കെടുത്തു. ശനി, ഞായര്‍ ദിവസങ്ങളി—ല്‍ സംഘടിപ്പിക്കുന്ന കൊതുക് ഉറവിട നശീകരണത്തിന്റെ ഭാഗമായുള്ള ഡ്രൈ ഡേയും ഹൗസ് സ്‌ക്വാഡുകളും വിശദമായി ആസൂത്രണം ചെയ്തു. കഴക്കൂട്ടം നഗരസഭാ സോണ—ല്‍ പരിധിയി—ല്‍ വരുന്ന വാര്‍ഡുകളി—ല്‍ ഡെങ്കിപ്പനി പ്രതിരോധ ബോധവ—ല്‍ക്കരണത്തിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. വരുംദിവസങ്ങളിലും കൂടുത—ല്‍ വാര്‍ഡുകളിലേയ്ക്ക് ബോധവ—ല്‍ക്കരണത്തിന്റെ ഭാഗമായി ഇത്തരം മൈക്ക് ആനൗണ്‍സ്‌മെന്റ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ അറിയിച്ചു. നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇന്ന് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഫോഗിംഗ് നടന്നു. മാസ് ഫോഗിങ്ങ് തിരുമലയി—ല്‍ നിന്ന് ആരംഭിച്ചു. അധികമായി നിയോഗിച്ച ജീവനക്കാരെ ഉപയോഗിച്ച് കൊതുക് നിയന്ത്രണത്തിനായുള്ള സ്‌പ്രേയിങ് പ്രവര്‍ത്തനം വിവിധ സര്‍ക്കിളുകളി—ല്‍ ആരംഭിച്ചു. വെള്ളം കെട്ടി നി—ല്‍ക്കാന്‍ സാധ്യതയുള്ള കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിന് ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മേധാവികള്‍ ശ്രദ്ധ ന—ല്‍കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top