ഡെങ്കിപ്പനി പ്രതിരോധം ; ജില്ലാ മലേറിയ ഓഫിസര്‍ പരിശോധന നടത്തികാളികാവ്: പഞ്ചായത്തിലെ വെന്തോടന്‍പടിയില്‍ മുപ്പതോളം പേര്‍ക്ക് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി ബാധിച്ച പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇതിന്റെ  ഭാഗമായി ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കുമാരനും കൂടെയുണ്ടായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം.വെന്തോടന്‍പടിയിലെ ഡെങ്കിപ്പനി രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കാളികാവ് സിഎച്ച്‌സിയിലെത്തിയ അദ്ദേഹം സിഎച്ച്‌സിയിലെ ഡോക്ടര്‍മാരേയും ജീവനക്കാരേയും വിളിച്ചു ചേര്‍ത്ത് പ്രതിരോധത്തിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. അസീസ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദലി സംസാരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള ജില്ലകളിലൊന്നായി മലപ്പുറം മാറിയിട്ടുണ്ടെന്നും അതിനാല്‍ പതിവു രീതികള്‍ വിട്ടുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍  ഏറെപ്പേര്‍ ചികില്‍സ തേടിയതോടെയാണ് ആരോഗ്യ വകുപ്പ് ഊര്‍ജ്ജിത പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം  ജനപ്രതിനിധികള്‍, ആരോഗ്യപ്രന്‍ത്തകര്‍, ആശ, കടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതത്ത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വീടുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം, കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ , നോട്ടീസ് വിതരണം  ആരോഗ്യ ബോധവല്‍കരണം   പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പൊതു ജനങ്ങള്‍ കൊത്ക് നിര്‍മാര്‍ജന പ്രവര്‍ത്തങ്ങളില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് എല്ലാ വീടുകളിലും  ഉദ്യേഗസ്ഥര്‍ നിര്‍ദേശം നല്‍കി.  പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങള്‍ കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങളാണ്. ഇത്തരം തോട്ടങ്ങളിലെ ഉടമകള്‍ക്ക് റബ്ബര്‍ കറ ശേഖരിക്കുന്ന ചിരട്ടകള്‍ വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.  കൊതുകുകളുടെ ഉറവിടങ്ങളായ റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലെ ലാര്‍വ്വ നിറഞ്ഞ വെള്ളം നശിപ്പിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top