ഡെങ്കിപ്പനി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും : ആരോഗ്യമന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തു പടര്‍ന്നു പിടിക്കുന്ന ഡെങ്കിപ്പനി തടയാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.ഈരാറ്റുപേട്ടയില്‍ സര്‍ക്കാര്‍ കണക്കു പ്രകാരം ആറു പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആറു പേര്‍ക്ക് സംശയവുമുണ്ട്. ഇവര്‍ക്കെല്ലാം നല്ല ചികില്‍സയാണ് നല്‍കുന്നത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പോവുന്ന രോഗികളുടെ എണ്ണം സര്‍ക്കാരിന്റെ കൈവശമില്ല. അതിനാല്‍, സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ സുരക്ഷിതത്വവുംകൂടി കണക്കിലെടുത്തായിരിക്കും വരുംദിവസങ്ങളിലെ നടപടി. സര്‍ക്കാര്‍ ആശുപത്രികളിലെ ചികില്‍സ സ്വകാര്യ ആശുപത്രികളിലേതിനെക്കാള്‍ ഗുണമുള്ളതാണ്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവര്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, ഡെങ്കിപ്പനി ബാധിക്കുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് കൂടുതല്‍ ഉപയോഗിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ വേഗത്തില്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top