ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും: എസ്ഡിപിഐ ധര്‍ണ നടത്തി

പെരുമ്പാവൂര്‍: വല്ലം റയോണ്‍സ് ഭാഗത്ത് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധത്തിനായി അധികാരികള്‍ ഇരുട്ടില്‍ തപ്പുന്നതിനെതിരേ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. പ്രശ്‌നം ഗുരുതരമായി നാളുകള്‍ ഏറെയായിട്ടും, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ നഗരസഭയുടെ ഭാഗത്ത് നിന്നും പ്രശ്‌ന പരിഹാരത്തിന് കാര്യക്ഷമമായ നീക്കം നടക്കാത്തതിനെ തുടര്‍ന്നാണ് എസ്ഡിപിഐ മുനിസിപ്പല്‍ ധര്‍ണ നടത്തിയത്. എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍ ധര്‍ണ ദ്ഘാടനം ചെയ്തു. എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ശിഹാബ് അധ്യക്ഷത വഹിച്ചു.
ഷാനവാസ് കാഞ്ഞിരക്കാട്, ബീരാന്‍ ചെന്താര, പ്രഫ. അനസ്, യൂസഫ് ചാമക്കാടി, സുല്‍ഫി കാഞ്ഞിരക്കാട് സംസാരിച്ചു.

RELATED STORIES

Share it
Top