ഡെങ്കിപ്പനിക്ക് ശമനമില്ല ; മട്ടന്നൂരില്‍ ഏഴുപേര്‍കൂടി ചികില്‍സ തേടിമട്ടന്നൂര്‍: മട്ടന്നൂരില്‍  ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഏഴുപേര്‍ കൂടി ചികില്‍സ തേടി. ഇതുവരെ 200ലധികം പേര്‍ ചികില്‍സ തേടിയതായാണ് റിപോര്‍ട്ട്. ഇന്നലെ ഈ പ്രദേശത്ത് കനത്ത മഴ പെയ്തതോടെ മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. ഡെങ്കിപ്പനി പ്രതിരോധിക്കുന്നതില്‍ നഗരസഭയും ആരോഗ്യവകുപ്പും പരാജയപ്പെട്ടെന്നാണ് ആക്ഷേപം. പരിസര ശുചിത്വമില്ലാത്തതും വീടുകള്‍ക്ക് പുറമെ വ്യാപാരസ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോഗം രൂക്ഷമാവാന്‍ കാരണം. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ തിരിഞ്ഞുനോക്കാനോ ആവശ്യമായ നടപടി കൈക്കൊ ള്ളാനോ നഗരസഭ തയാറാവുന്നില്ല. കഴിഞ്ഞ നാലുദിവസമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിടുന്നത് പതിവായിട്ടുണ്ട്. അതേസമയം, ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ചകളില്‍ മട്ടന്നൂരില്‍ നടക്കുന്ന പൊതുശുചീകരണത്തില്‍ ഹോട്ടലുകള്‍ രാവിലെ എട്ടുവരെ മാത്രമേ അടച്ചിടുകയുള്ളൂവെന്ന് ഹോട്ടല്‍ ആന്റ റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച നഗരസഭയുടെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് രണ്ടുവരെ ഹോട്ടലുകള്‍ അടച്ച് ശുചീകരണത്തില്‍ പങ്കെടുത്തിരുന്നു. ഇത് നഗരത്തി ല്‍ ജനങ്ങള്‍ക്കും ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്കും കുടിവെള്ളംപോലും കിട്ടാത്ത സ്ഥിതിയുണ്ടാക്കി. ഉച്ചയ്ക്കുശേഷം ഹോട്ടലുകള്‍ തുറക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഫലത്തില്‍ ശുചീകരണ ദിവസം ഹോട്ടല്‍ ബന്ദായി മാറുകയാണ്. മെയ് 10, 24 തിയ്യതികളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹോട്ടലുകളില്‍ രാവിലെ എട്ടു വരെയാക്കി.

RELATED STORIES

Share it
Top