ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസികളെ തെരുവില്‍ നഗ്‌നരാക്കി തല്ലിച്ചതച്ചു

ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസികളെ തെരുവില്‍ നഗ്‌നരാക്കി തല്ലിച്ചതച്ചു. മൂന്ന് ആദിവാസികള്‍ക്കാണ് മര്‍ദനമേറ്റത്. ഈ മാസം 11നാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പുറത്തറിയുന്നത്. ഒരു വാഹന ഉടമയും സഹായിയും ചേര്‍ന്ന് ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് പോലിസ് സംഭവത്തില്‍ കേസെടുത്തു.ഗുഡ്ഡു ശര്‍മ, സഹായി ഷേരു എന്നിവര്‍ ചേര്‍ന്നാണ് ആദിവാസി യുവാക്കളെ മര്‍ദിച്ചത്. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു. മാണ്ഡ്‌ല ജില്ലക്കാരായ സുരേഷ് താക്കുര്‍, ആശിഷ് ഗോണ്ട്, ഗോലു താക്കുര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു അക്രമം

RELATED STORIES

Share it
Top