ഡി ബാലമുരളി ടൂറിസം അഡീഷനല്‍ ഡയറക്ടര്‍തിരുവനന്തപുരം: ടൂറിസം അഡീഷനല്‍ ഡയറക്ടറും കെടിഡിസി എംഡിയുമായ ഡി ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ ബാലകിരണിന് കെടിഡിസിയുടെ അധിക ചുമതലയും നല്‍കി. മന്ത്രിസഭായോഗത്തിലാണു തീരുമാനം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കും ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കും. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും. അനര്‍ട്ട് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും തീരുമാനിച്ചു. പോലിസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി കെ മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

RELATED STORIES

Share it
Top