ഡിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എംപിയുടെ ഒരുമാസത്തെ ശമ്പളം

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തീരജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എംപിയുടെ ഒരുമാസ ശമ്പളവും വിഹിതമായി നല്‍കി.സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമായി മല്‍സ്യതൊഴിലാളി മാറിയിരിക്കുകയാണ്. ജീവന്‍ പണയപ്പെടുത്തി തൊഴില്‍ ചെയ്താലും കൂലി ഉറപ്പില്ലാത്ത മേഖലയാണ് മല്‍സഠ്യബന്ധനം. മല്‍സ്യബന്ധന സമൂഹത്തെ എസ്‌സി വിഭാഗത്തില്‍പ്പെടുത്തി സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ബൂത്ത്തലത്തില്‍ 14 മുതല്‍ 24 വരെ ഓഖി ദുരിതാശ്വാസ നിധി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍—കും. മുന്‍ എംഎല്‍എ എഎ ഷുക്കൂര്‍ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി.ഡിസിസി പ്രസിഡന്റ് എം ലിജു അധ്യക്ഷത വഹിച്ചു. എഎഷുക്കൂര്‍, കെപി ശ്രീകുമാര്‍, എസ് ശരത്ത്,  എകെ ബേബി, ബി ബൈജു, കെവി മേഘനാദന്‍, റീഗോ രാജു, ജി സഞ്ജീവ് ഭട്ട്, ടി സുബ്രഹ്മണ്യദാസ്, എസ് സുബാഹു, പി സാബു, ടിവി രാജന്‍, സിഡി ശങ്കര്‍, ആര്‍ ശശിധരന്‍, സജി കുര്യാക്കോസ്, എന്‍ ചിദംബരന്‍, സിറിയക് ജേക്കബ്, സിഎ ലിയോണ്‍, ടിവി ആന്ദന്‍, ശോശാമ്മ ലൂയിസ് സംസാരിച്ചു.

RELATED STORIES

Share it
Top