ഡിവൈഡറുകളിലെ ഇരുമ്പ് കമ്പികളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നു

കാസര്‍കോട്: നഗരത്തിലെ ഡിവൈഡറുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തപ്പോള്‍ ബാക്കിയായ ഇരുമ്പ് കമ്പികള്‍ യാത്രക്കാരുടെ ദേഹത്ത് തട്ടിമുറിവേല്‍ക്കുന്നു. എംജി റോഡ്, പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ ഡിവൈഡറുകളിലാണ് അപകടം പതിയിരിക്കുന്നത്. യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ഡിവൈഡറുകളില്‍ കയറി നില്‍ക്കേണ്ടി വരുന്നു. ഇരുമ്പ് കമ്പികളുടെ ബാക്കിയായ കഷ്ണങ്ങള്‍ അതേപടി ഡിവൈഡറുകളിലുള്ളതിനാല്‍ കുട്ടികളും സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ കാലിന് തട്ടിമുറിവേല്‍ക്കുന്നു. വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top