ഡിവൈഡര്‍ പൊളിക്കിടെ സംഘര്‍ഷം: ഏഴുപേര്‍ക്കെതിരേ കേസ്‌

കാളികാവ്: കാളികാവില്‍ ഡിവൈഡര്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലുസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്കെതിരേ കേസ്. കാളികാവ് ജങ്ഷനില്‍ ലയണ്‍സ് ക്ലബ് സ്ഥാപിച്ച ഡിവൈഡര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും പൊളിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണായത്.
അനധികൃതമെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഡിവൈഡര്‍ പൊളിക്കാന്‍ ശ്രമിച്ചത്. ഡിവൈഡര്‍ പൊളിക്കാനുള്ള ശ്രമം പോലിസ് തടഞ്ഞത്് സംഘര്‍ഷത്തിന് കാരണമാവുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കാളികാവ് പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍  കുന്നുമ്മല്‍ ഹമീദി(41) ന് പരിക്കേറ്റു.
പരിക്കേറ്റ ഹമീദിനെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് എഴ് തുന്നുണ്ട്. സംഭവത്തില്‍ പോലിസിന്റെ കൃത്യനിര്‍വണം തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഭാരവാഹികളായ ജ റിയാസ് ബാബു, സി ടി സക്കരിയ്യ, റിയാസ് പാലോളി, കൊമ്പന്‍ നാണി, സുനിര്‍, സിദ്ദീഖ്,  ജംഷീര്‍ തുടങ്ങിയ ഏഴ് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അമ്പതോളം പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുമെന്ന് പറഞ്ഞാണു പ്രവര്‍ത്തകര്‍ ഡിവൈഡര്‍ പൊളിക്കാന്‍ കാരണം.
ഹൈമാസ്റ്റ് ലൈറ്റിന് വലയം ചെയ്ത് നിര്‍മിച്ച ഡിവൈഡര്‍ ഒരാഴ്ച മുമ്പും ഡിവൈഎഫ്‌ഐ പൊളിക്കാന്‍ ശ്രമം നടന്നിരുന്നു. മൂന്ന് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് മാര്‍ച്ച് 6ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, വണ്ടൂരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉത്തരവ് നടപ്പാക്കത്തതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവൈഡര്‍ പൊളിക്കാന്‍ കാരണം.

RELATED STORIES

Share it
Top