ഡിവൈഎസ്പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്

താമരശ്ശേരി: സിപിഎമ്മും പോലിസും നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ആഭ്യന്തര മന്ത്രി പിണറായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ഡിസിസി യുടെആഭിമുഖ്യത്തില്‍ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷനു സമീപം പോലിസ് തടഞ്ഞു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ സിപിഎമ്മുകാരുടെ അക്രമത്തിനിരയായ കോടഞ്ചേരി ജ്യോത്സ്‌നയും കുടുംബവും പങ്കെടുത്തു. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.
സിപിഎമ്മിന്റെ വാക്ക് കേട്ട് പ്രവര്‍ത്തിക്കുന്ന പോലിസ് നിയമത്തിനു മുന്നില്‍ സമാധാനം പറയേണ്ടിവരുമെന്നും കോടഞ്ചേരിയില്‍ നടന്ന അതിക്രമങ്ങളില്‍ പോലിസ് കാണിക്കുന്ന നിസ്സംഗതക്കെതിരെയും കുടുംബത്തിനു വേണ്ടി ഡിസിസി നിയമ സഹായം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, മുന്‍ ഡിസിസി പ്രസിഡണ്ട് കെ സി അബു, കെപിസിസി അംഗം അരവിന്ദന്‍, പിപി കുഞ്ഞായന്‍ സംസാരിച്ചു.
മാര്‍ച്ചിനു ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ പി കെ സുലൈമാന്‍, എം ടി അഷ്‌റഫ്,പി സി മാത്യു, കെഎസ്‌യു ജില്ലാ സെക്രട്ടറി ജാസില്‍ പുതുപ്പാടി, കെ എം പൗലോസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top