ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കെട്ടിടങ്ങളുടെ പരിശോധന നടത്തി

പട്ടാമ്പി: കൊപ്പത്ത് പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തില്‍ സംഘം സ്ഥലവും കെട്ടിടവും പരിശോധന നടത്തി.
കരിങ്ങനാട് കുണ്ടിലുള്ള ഇരുനില വാടകക്കെട്ടിടവും പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടവും സംഘം പരിശോധിച്ചു. താത്കാലികമായി കരിങ്ങനാട് കുണ്ടിലെ വാടകക്കെട്ടിടത്തില്‍ സ്റ്റേഷന്‍ ആരംഭിക്കാനാണ് തിരുമാനം.
ജൂണില്‍ത്തന്നെ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് ജില്ലാ പോലീസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലപരിശോധന നടത്തിയത്. പട്ടാമ്പി സിഐ പിവി രമേഷ് അടക്കുമുള്ള പോലിസുകാരും ഡിവൈഎസ്പിക്കൊപ്പമുണ്ടായിരുന്നു.
കൊപ്പം ഉള്‍പ്പെടെ ജില്ലയില്‍ രണ്ടിടങ്ങളിലാണ് പുതിയ പോലിസ് സ്റ്റേഷന്‍ വരുന്നത്. കൊപ്പത്ത് സ്റ്റേഷന്‍ ആരംഭിക്കുന്ന കരിങ്ങനാട് കുണ്ടിലെ കെട്ടിടത്തില്‍ ആവശ്യത്തിനുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top