ഡിവൈഎസ്പിക്കെതിരേ നടപടി സ്വീകരിക്കണമെന്ന്‌

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ഡിവൈഎസ്പിക്കെതിരെ പരാതി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോരയ്‌ക്കെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
നിയോജക മണ്ഡലത്തിലെ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അനുകൂലമായ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ആരോപണ വിധേയനായ പോലിസ് ഉദ്യോഗസ്ഥന് നിഷ്പക്ഷമായി ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top