ഡിവൈഎഫ്‌ഐ സമ്മേളനം: ഭക്ഷ്യോല്‍പന്നങ്ങള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കും

ഇരിട്ടി: ഒക്ടോബറില്‍ ഇരിട്ടിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളത്തിലേക്കുള്ള മുഴുവന്‍ ഭക്ഷ്യോല്‍പന്നങ്ങളും ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കും. നെല്ലുല്‍പാദനത്തിനായി പായം വയലില്‍ ഞാറ് നട്ടു. സിപിഎം ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
കെ വി സക്കീര്‍ ഹുസയ്ന്‍, കെ ജി ദിലീപ്, പായം പഞ്ചായത്ത് എന്‍ അശോകന്‍, സിദ്ധാര്‍ഥദാസ്, പി വി ബിനോയ്, അമര്‍ജിത്ത്, പി പ്രജിത്ത്, ഷിജു വട്ട്യറ, ഷിതു കരിയില്‍, നൗഷിലത്ത്, സുഭിലാഷ് സംസാരിച്ചു. സമ്മേളനത്തിനാവശ്യമായ പച്ചക്കറിയും മല്‍സ്യവും മാംസവും ഉള്‍പ്പെടെ വിവിധ യൂനിറ്റുകളില്‍ ഉല്‍പാദിപ്പിക്കാനാണ്് തീരുമാനം.

RELATED STORIES

Share it
Top