ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തികരിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തെ തുടര്‍ന്ന് പ്രതിഷേധമായി ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ കൊറ്റങ്കര യൂനിറ്റിന്റെ നേതൃത്വത്തില്‍ കേരളപുരത്ത് നടന്നു. സിപിഎം കൊറ്റങ്കര എല്‍സി സെക്രട്ടറി അനില്‍ ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ അംഗങ്ങളായ അരുണ്‍ ഗോവിന്ദ്, കിരണ്‍, പെരിനാട് ശിവന്‍, സജീവ്, ഷാനിര്‍, ശ്രീജിത്, അനീഷ്, ഷിഹാബ്, ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനവുമായിയെത്തിയാണ് ഫെസ്റ്റ് ആരംഭിച്ചത്. ജാതിമതഭേദമന്യേ വിവിധ മേഖലയിലെ ആളുകള്‍, തൊഴിലാളികള്‍, നോമ്പ് തുറന്നെത്തിയവര്‍ ബീഫും കപ്പയും കഴിച്ച് പ്രതിഷേധിച്ചു.——

RELATED STORIES

Share it
Top