ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം. ഡിവൈഎഫ്‌ഐ നടക്കുതാഴ മേഖലാ കമ്മറ്റി അംഗം അറക്കിലാട് ഇടപ്പള്ളിയില്‍ എപി ശരത്തിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. സ്എസ് അക്രമം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗം സംഘം അക്രമം അഴിച്ചു വിട്ടത്.
വീടിന്റെ മുകള്‍ നിലയിലെ ജനല്‍ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ശരത്തിന്റെ പിതാവിന്റെ സ്വിഫ്റ്റ് കാര്‍ അക്രമികള്‍ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയും ചെയ്തു.
കാറിന്റെ മുന്‍ വശത്തെ ഗ്ലാസും കണ്ണാടിയും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരാണ് അക്രമത്തിനു പിന്നില്‍. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ കമ്മിറ്റി ആരോപിച്ചു. വേടകര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ക്യാമറ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നടക്കുതാഴ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.

RELATED STORIES

Share it
Top