ഡിവൈഎഫ്‌ഐ പോസ്റ്റോഫിസ് ഉപരോധം തുടങ്ങി

പാലക്കാട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ നിലപാടുകള്‍ക്കുെമതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന യുവജനമുന്നേറ്റത്തിന്റെഭാഗമായി 24 മണിക്കൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് ഉപരോധത്തിന് തുടക്കമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ  യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നു പറഞ്ഞ് തൊഴില്‍ നല്‍കാതെ വഞ്ചിച്ച സര്‍ക്കാറാണ് നരേന്ദ്രമോദി സര്‍ക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു രാജ്യത്തെ യുവജനങ്ങളുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് വ്യക്തമാക്കണം. ഉള്ള തൊഴിവസരങ്ങള്‍ പോലും ഇല്ലാതാക്കുന്ന നയമാണ് ഇന്ത്യയില്‍ നിലവിലുള്ളത്.
ഇത്രയും  വഞ്ചനയും ഭരണ പരാജയവും മറച്ചു വയ്ക്കാന്‍  വര്‍ഗീയത ഇളക്കി വിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്  കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, നിതിന്‍ കണിച്ചേരി, വി പി റജീന തുടങ്ങിയവരും പങ്കെടുത്തു.
രാവിലെ ഒന്‍പതിനാരംഭിച്ച ഉപരോധം ഇന്നു രാവിലെ 9മണിക്ക് സമാപിക്കും. ഉപരോധത്തെ തുടര്‍ന്ന താരേക്കാടില്‍ നിന്ന് ഹെഡ്‌പോസ്റ്റ് ഓഫിസ് വഴി സുല്‍ത്താന്‍പേട്ടിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ഹെഡ് പോസ്റ്റ് ഓഫിസിലേക്കെത്തിയ ഇടപാടുകാരും വലഞ്ഞു.

RELATED STORIES

Share it
Top