ഡിവൈഎഫ്‌ഐ നേതാവിനെതിരേ യുവതിയുടെ പരാതി

പീരുമേട്: ഡിവൈഎഫ്‌ഐ നേതാവ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് ഭാരവാഹിയും ജില്ലാ കമ്മിറ്റിയംഗവുമായ പി എസ് സജിമോനെതിരെയാണ് വീട്ടമ്മയുടെ പരാതി. വിദേശത്തേക്ക് ജോലിക്ക് പോയ യുവതിയെ മൂന്നംഗസംഘം ബലാല്‍സംഗത്തിന് ഇരയാക്കി. നാട്ടില്‍ തിരികെ എത്തിയപ്പോള്‍ ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് തനിക്കും രണ്ടു സുഹൃത്തുക്കള്‍ക്കും വഴങ്ങിത്തരാന്‍ ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടതെന്ന് യുവതിയായ വീട്ടമ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടക്കയത്തിനു സമീപവാസിയായ യുവതിയാണ് അബൂദബിയില്‍ വച്ച് പീഡനത്തിനിരയായത്.
കഴിഞ്ഞ മാര്‍ച്ച് 20നാണ് യുവതി ഏലപ്പാറ സ്വദേശിയായ ഏജന്റ് വഴി വിദേശത്തേക്ക് പോയത്. അവിടെ എത്തിയ ദിവസം തന്നെ മലയാളികളായ മൂന്നംഗ സംഘം വീട്ടമ്മയായ യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മനംനൊന്ത ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത ദിവസം തന്നെ തിരികെ നാട്ടിലേക്ക് മടങ്ങി. ഇവിടെ എത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോ ള്‍ ഡിവൈഎഫ്‌ഐ നേതാവ് വാഗമണിലെ റിസോര്‍ട്ടില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെന്നു യുവതി പരാതിയില്‍ പറയുന്നു.
താനും രണ്ടു സുഹൃത്തുക്കളും ഉണ്ടെന്നും വഴങ്ങണമെന്നും ഒരു രാത്രിക്ക് 20,000 രൂപ നല്‍കാമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ വിദേശത്തേക്ക് അയച്ച ഏജന്റ് അവിടെ നടന്ന വിവരം അറിയിച്ചിരുന്നുവെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി.
പീരുമേട് സിഐ—ക്ക് പരാതി നല്‍കിയെങ്കിലും ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നു യുവതി ആരോപിക്കുന്നു. നേതാവിന്റെ പേര് ഒഴിവാക്കണമെന്നു തങ്ങള്‍ക്ക് മേല്‍ പോലിസിന്റെ ഭാഗ ത്തു നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നു യുവതി ആരോപിക്കുന്നു. എന്നാല്‍, പരാതി ലഭിച്ച ദിവസം തന്നെ ഇരയുടെ മൊഴിയനുസരിച്ച് കൂട്ടമാനഭംഗത്തിനു വിദേശ മലയാളികളായ മൂന്നു പേരുടെ പേരില്‍ കേസെടുത്തതായാണ് പോലിസ് വിശദീകരണം. ഡിവൈഎഫ്‌ഐ നേതാവ് റിസോര്‍ട്ടില്‍ എത്താ ന്‍ ആവശ്യപ്പെട്ട കാര്യം യുവതിയുടെ പരാതിയില്‍ ഇല്ലെന്നും പീരുമേട് സിഐ ഷിബുകുമാര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് കേസ് കട്ടപ്പന ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്.

RELATED STORIES

Share it
Top