ഡിവൈഎഫ്‌ഐ നേതാവിനെതിരായ കേസ് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി

തൃശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ കാട്ടൂര്‍ പോലിസ് എടുത്ത കേസ് തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനിലേക്ക് കൈമാറി. ആര്‍ എല്‍ ജീവന്‍ലാലിനെതിരേ പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞദിവസം കാട്ടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം നടന്നത് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ ആയിരുന്നതിനാലാണു കേസ് തുടര്‍ നടപടികള്‍ക്കായി മ്യൂസിയം സ്‌റ്റേഷനിലേക്ക് കൈമാറിയത്. പീഡനശ്രമത്തിനു പോലിസ് കേസ് എടുത്തതിനെ തുടര്‍ന്നു ജീവന്‍ലാലിനെ കഴിഞ്ഞദിവസം സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top