ഡിവൈഎഫ്‌ഐ-എഐവൈഎഫ് സംഘര്‍ഷം ; പാര്‍ട്ടി ഓഫിസ് അടിച്ച് തകര്‍ത്തുകൊല്ലം: ഡിവൈഎഫ്‌ഐ-എഐവൈഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പാര്‍ട്ടി ഓഫിസ് അടിച്ച് തകര്‍ത്തു. സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഇന്നലെ രാത്രി 9.30ഓടെ യാണ് സംഭവം. ആക്രമണത്തില്‍ എഐഎസ്എഫിന്റെ ജില്ലാസെക്രട്ടറി യു കണ്ണന്‍, മണ്ഡലം സെക്രട്ടറി വിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കളായ സുമേഷ്, അരുണ്‍ സത്യന്‍, ഷാഹുല്‍ഹമീദ്, ശബരി, രാജേഷ്, ഹേമന്ത്, വിമല്‍, ആരോമല്‍, അതുല്‍രാജ്, രമേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണസമയത്ത് ഓഫിസില്‍ അധികം ആളുകള്‍ ഇല്ലായിരുന്നു.  പോലിസില്‍ വിവരം അറിയിച്ചിട്ടും അക്രമികള്‍ പിരിഞ്ഞതിന് ശേഷം മാത്രമാണ് അവര്‍ സ്ഥലത്ത് എത്തിയതെന്ന് പരാതിയുണ്ട്.എഐഎസ്എഫ് ജില്ലാസമ്മേളനം മുഖത്തലയില്‍ ആരംഭിച്ചതു മുതല്‍ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പലവിധത്തിലുള്ള പ്രശ്‌നങ്ങളും നടത്തിയിരുന്നു. പോസ്റ്ററും ബാനറും കീറുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മുരാരിമുക്ക് മുതല്‍ സമ്മേളനഹാള്‍ വരെ  വെള്ളയടിച്ച് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പേരുകള്‍ എഴുതുകയും എഐഎസ്എഫിന്റെ കൊടിതോരണങ്ങള്‍ക്ക് മുന്നില്‍ ആര്‍ച്ചുകള്‍ കെട്ടുകയും ചെയ്ത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു.  ഇന്നലെ വൈകീട്ട് എഐഎസ്എഫ് ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള സമാപനസമ്മേളനത്തില്‍ മുല്ലക്കര രത്‌നാകരന്‍ പ്രസംഗിച്ചുകഴിഞ്ഞ് യോഗം പിരിഞ്ഞതിനുശേഷമാണ് ഈ അക്രമമുണ്ടായത്.

RELATED STORIES

Share it
Top