ഡിജിറ്റല്‍ ഇന്ത്യ ഔട്ട്; കെട്ടിവയ്ക്കാനുള്ള തുക പണമായി നല്‍കണംന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാട് കേന്ദ്രസര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നുവെങ്കിലും രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കുന്നവര്‍ കെട്ടിവയ്ക്കാനുള്ള 15,000 രൂപ പണമായി നല്‍കണം. നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ 15,000 രൂപ വരണാധികാരി മുമ്പാകെ കെട്ടിവയ്ക്കണം എന്നാണ് നിയമം. നോട്ടുകള്‍ പരിശോധിക്കാനും എണ്ണിത്തിട്ടപ്പെടുത്താനും ബാങ്ക് ഉദ്യോഗസ്ഥന്‍ ഉണ്ടാവുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് പണം റിസര്‍വ് ബാങ്കിലും അടയ്ക്കാം. പണമടച്ച രശീതി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍മതി. എന്നാല്‍, ചെക്കായോ ഡിജിറ്റലായോ പണം നിക്ഷേപിക്കാനാവില്ല.

RELATED STORIES

Share it
Top