ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മഹാരാജാസ് കോളജ് വിദ്യാര്‍ഥി അറസ്റ്റിലായതിനു പിന്നാലെ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചനടത്തി. കേസിന്റെ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും ബെഹ്റ പറഞ്ഞു. ശേഷിക്കുന്ന പ്രതികളെ കൂടി ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ യുഎപിഎ ചുമത്തുന്നതു സംബന്ധിച്ച് തീരുമാനം എടുത്തില്ല. മതിയായ തെളിവുകള്‍ ഇല്ലാതെ യുഎപിഎ ചുമത്തിയാല്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും അതിനാലാണ് നിയമോപദേശം തേടിയതെന്നും ബെഹ്‌റ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്നു ലഭിക്കുമെന്നാണു കരുതുന്നതെന്നും ബെഹ്‌റ വിശദീകരിച്ചു.

RELATED STORIES

Share it
Top