ഡിഎഫ്‌സി സൂപ്പര്‍ കപ്പിന് ആവേശകരമായ തുടക്കംദമ്മാം: ദല്ല എഫ്സി ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒന്നാമത് നിള ഡിഎഫ്‌സി സൂപ്പര്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സയ്ഹാത്ത് Z5 സ്റ്റേഡിയത്തില്‍ തുടക്കമായി. നിള ഫുഡ് പ്രോഡക്ട്‌സ് പ്രതിനിധി മുഹമ്മദ് ഷാഫി കിക്കോഫ് നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഷൗക്കത്തലി പാലൂര്‍, കണ്‍വീനര്‍ ഷുക്കൂര്‍ അലിക്കല്‍, ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ജനറല്‍ സെക്രട്ടറി ഫ്രാങ്കോ ജോസ്, ട്രഷറര്‍ ശരീഫ് മാണൂര്‍, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് സോണി, മന്‍സൂര്‍ മങ്കട, സഹീര്‍ മണലൊടി, സെക്രട്ടറി സഹീര്‍ മജ്ദാല്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ റിയാസ് പട്ടാമ്പി, റഫീഖ് കൂട്ടിലങ്ങാടി, ഹുസയ്ന്‍ എആര്‍ നഗര്‍, വിജയകുമാര്‍, അസ്ലം ഫെറോക്ക്, അബ്ദുല്‍ സലാം, നൗഷാദ് ഇരിക്കൂര്‍, സുധീര്‍ ആലുവ, അബ്ദുര്‍റഹ്മാന്‍ ആനമങ്ങാട്, നദീര്‍ സംബന്ധിച്ചു. പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ സുഡാള്‍ ബദര്‍ എഫ്‌സി, ഇംകോ ഖോബാര്‍, റോയല്‍ ട്രാവല്‍സ് എഫ്‌സി, കോര്‍ണിഷ് ഖോബാര്‍, ഫോഴ്‌സ ജലാവി, മാഡ്രിഡ് എഫ്‌സി വിജയിച്ചു.

RELATED STORIES

Share it
Top