ഡിഎംകെ തലപ്പത്ത് കലൈഞ്ജര്‍ക്ക് 50 ആണ്ട്

ചെന്നൈ: ഡിഎംകെ പ്രസിഡന്റ് പദവിയില്‍ കലൈഞ്ജര്‍ കരുണാനിധി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു. മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്. പാര്‍ട്ടി സ്ഥാപകനും പ്രസിഡന്റുമായിരുന്ന സി എന്‍ അണ്ണാദുരൈ 1969ല്‍ മരണപ്പെട്ട ശേഷം കരുണാനിധിയാണ് തമിഴ് ദ്രാവിഡ പാര്‍ട്ടിയെ നയിച്ചത്. നമ്മുടെ പ്രിയപ്പെട്ട നേതാവ് പൊതുരംഗത്ത് 80 വര്‍ഷവും സിനിമാ രംഗത്ത് 70 വര്‍ഷവും നിയമസഭയില്‍ 75 വര്‍ഷവും പൂര്‍ത്തിയാക്കി- സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യകാരണങ്ങളാല്‍ 2016 മുതല്‍ കരുണാനിധി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല.

RELATED STORIES

Share it
Top