ഡാം തുറന്നാല്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങാന്‍ എസ്ഡിപിഐയുടെ അഞ്ഞൂറ് അംഗ ആര്‍.ജി. ടീംബോട്ട്,വഞ്ചി, മുങ്ങല്‍ വിദഗ്ദര്‍, ആംബുലന്‍സ്, ടയര്‍ ട്യൂബ്, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സ്‌കൂബാ ടീമിനെ...
കൊച്ചി: ഇടുക്കി , ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നാല്‍ ജില്ലാ ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങാന്‍
അഞ്ഞൂറ് അംഗ റെഡ് & ഗ്രീന്‍ ടീമിനെ ( ഞഏ ഠലമാ ) രംഗത്തിറക്കാന്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യന്ത്രവത്കൃത ബോട്ട് , വഞ്ചി, മുങ്ങല്‍ വിദഗ്ദ സംഘം, ആംബുലന്‍സ്, ടയര്‍ ട്യൂബ്, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സ്‌കൂബാ ടീമിന്റെ സേവനമാണ്  ലഭ്യമാക്കുന്നത് .
ദുരന്ത നിവാരണ അതോറിറ്റി വെള്ളം കയറുമെന്ന് രേഖപ്പെടുത്തിയിട്ടുള്ള അന്‍പത്തൊന്ന്  സ്ഥലങ്ങളെ മൂന്ന് മേഖലകളായി തിരിച്ചാണ് എസ് ഡി പി ഐ നേതൃത്വത്തിലുളള ആര്‍.ജി. ടീം രംഗത്തിറങ്ങുക.
പത്ത് പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ദരടക്കം അന്‍പത് ടീമുകളാണ് ആര്‍.ജി. ടീമിലുണ്ടാവുക .
ഓരോ ടീമിനും പ്രത്യേക ടീം ലീഡറുമുണ്ടാകും .  ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ടീമുകളുടെ ക്യാപ്റ്റന്‍ ബാബു വേങ്ങൂരും ( 9847495963 ) ,മധ്യമേഖലയിലെ ടീം ക്യാപ്റ്റന്‍ റഷീദ് എടയപ്പുറം ( 9846808414 )  തീരമേഖലയിലെ ക്യാപ്റ്റന്‍ വി.എം.ഫൈസലുമാണ് .( 956702 3557 )
ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഭീതി പരത്തുന്ന പ്രചാരണങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ട് നില്‍ക്കണമെന്ന്  എസ്ഡിപിഐജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായി 24 മണിക്കൂറിന് ശേഷം മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്തുകയുള്ളൂ.
ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവിക സേന, വായുസേന ,തീരസംരക്ഷണസേന, പോലീസ് ,ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും, സന്നദ്ധ പ്രവര്‍ത്തകരും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുണ്ടാകും.
ജില്ലാ ഭരണകൂടം എടുത്തിട്ടുള്ള മുഴുവന്‍ മുന്‍കരുതലുകള്‍ക്കും പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ സന്നദ്ധ സേവനത്തിനായി  ഒരുക്കിയിട്ടുള്ള ആര്‍.ജി. ടീമിന്റെ സേവനം ദുരന്ത ബാധിതര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പ്രസിഡന്റ് വി.കെ.ഷൗക്കത്തലിയും ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലിയും അറിയിച്ചു.

RELATED STORIES

Share it
Top