ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാന അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാന (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.
1993-1996 കാലയളവിലാണ് ഖുറാന ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. പാര്‍ലമെന്റില്‍ നാലുതവണ ബിജെപി പ്രതിനിധിയായി. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ വിനോദസഞ്ചാര മന്ത്രിയായും 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്നു. 1936 ഒക്ടോബര്‍ 15നാണ് ഖുറാനയുടെ ജനനം. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഡല്‍ഹിയില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കുന്നതില്‍ ഖുറാന നിര്‍ണായക പങ്കുവഹിച്ചു. ഒമ്പതു മാസം രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. രാജ് ഖുറാനയാണ് ഭാര്യ. മക്കള്‍: ഹരീഷ് ഖുറാന, പൂനം ഗുലാതി. മറ്റൊരു മകന്‍ പൂനം വിമല്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

RELATED STORIES

Share it
Top