ഡല്‍ഹിയെ തരിപ്പണമാക്കി മുംബൈ


മുംബൈ: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുംബൈ സിറ്റി നാണം കെടുത്തി. ഇരു ടീമിലെ താരങ്ങളും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ആവേശ മല്‍സരത്തില്‍ ആധികാരിക ജയം ഡല്‍ഹി പിടിച്ചെടുക്കുകയായിരുന്നു. 12ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച പെനല്‍റ്റിയെ അഖിലി എമാന പാഴാക്കിയെങ്കിലും ലൂഷ്യന്‍ ഗോയന്‍ പന്ത് വലയിലാക്കി.  43ാം മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസിലൂടെ മുംബൈ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ മുംബൈയുടെ സെഹ്‌നാജ് സിങും ഡല്‍ഹിയുടെ മാത്തിയാസ് മിറാജെയും ചുവപ്പുകണ്ട് പുറത്തുപോയി. രണ്ടാം പകുതിയുടെ 49ാം മിനിറ്റില്‍തിയാഗോ സാന്റോസും 79ാം മിനിറ്റില്‍ ബല്‍വന്ദ് സിങും മുംബൈയ്ക്കായി വലകുലുക്കിയതോടെ 4-0ന്റെ ജയം ആതിഥേയാരായ മുംബൈയ്‌ക്കൊപ്പം നിന്നു. മുംബൈ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഡല്‍ഹി 10ാം സ്ഥാനത്തേക്ക് താഴ്ന്നു.

RELATED STORIES

Share it
Top