ഡല്‍ഹിയെ തകര്‍ത്ത് ആന്ധ്ര സെമിയില്‍ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഡല്‍ഹിയെ മുട്ടുകുത്തിച്ച് ആന്ധ്ര സെമിയില്‍ . ആറ് വിക്കറ്റിനാണ് സന്ദര്‍ശകരായ ആന്ധ്രയുടെ ജയം. ഡല്‍ഹിയെ 32.1 ഓവറില്‍ 111 റണ്‍സിന് എറിഞ്ഞിട്ട ആന്ധ്ര ബൗളര്‍മാര്‍ 28.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അശ്വിന്‍ ഹെബ്ബര്‍ (38), റിക്കി ബൂയി (36), ബൊഡപതി സുമന്ത് (25*) എന്നിവരുടെ ബാറ്റിങാണ് ആന്ധ്രയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ദുവാരപ്പു സിവ കുമാറിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭാര്‍ഗവ് ഭട്ടിന്റെയും ബൗളിങാണ് ഡല്‍ഹിയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിരയില്‍ റിഷഭ് പാന്താണ് (38) ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഉന്‍ മുക്ത് ചന്ദ് (4), ഗൗതം ഗംഭീര്‍ (8), നിധീഷ് റാണ എന്നിവര്‍ നിരാശപ്പെടുത്തി. ധ്രുവ് ഷോറെ (21) റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.മറ്റൊരു മല്‍സരത്തില്‍ ബറോഡയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്രയും സെമിയില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത സാരാഷ്ട്ര 50 ഓവറില്‍ എട്ട് വിക്കറ്റിന് 247 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സൗരാഷ്ട്ര 48.4 ഓവറില്‍ ഏഴ് വിക്കറ്റിന് 251 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.അര്‍ധ സെഞ്ച്വറി നേടിയ അവി ബറോട്ടിന്റെ (82) ബാറ്റിങാണ് സൗരാഷ്ട്രയ്ക്ക് കരുത്തായത്. ചേതേശ്വര്‍ പുജാരയും (40) അര്‍പിത് വാസവാഡയും (45) സൗരാഷ്ട്രയ്ക്കുവേണ്ടി തിളങ്ങി. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ സൊയ്ബ് തായ്യുടെയും (72)  ക്രുണാല്‍ പാണ്ഡ്യയുടെയും (61) ബാറ്റിങാണ് ബറോഡയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ചിരങ്ക് ജാനി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

RELATED STORIES

Share it
Top