ഡല്‍ഹിയെ ഗോള്‍മഴയില്‍ മുക്കി ഗോവ


ന്യൂഡല്‍ഹി: ഐഎസ്എല്ലിലേ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഗോള്‍മഴയില്‍ മുക്കി എഫ്‌സി ഗോവ. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ ഡല്‍ഹിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ വിജയ പ്രതീക്ഷകളോടെ ബൂട്ടുകെട്ടിയിറങ്ങിയ ഡല്‍ഹിക്ക് ആദ്യ പ്രഹരമേറ്റത് ഒന്നാം പകുതിക്ക് തൊട്ടുമുമ്പുള്ള എക്‌സ്ട്രാ ടൈമിലാണ്. കോറോയാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്. തൊട്ടപിന്നാലെ ലാന്‍സറോട്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ആധിപത്യം ഗോവയ്‌ക്കൊപ്പം നിന്നു. 62ാം മിനിറ്റില്‍ ഒരു ഗോള്‍മടക്കി കാലു ഊച്ചി ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അത് പ്രതീക്ഷ മാത്രമായി അവസാനിച്ചു. 84ാം മിനിറ്റില്‍ കോറ്റലിന്റെ സെല്‍ഫ് ഗോളിലൂടെ ഗോവയുടെ അക്കൗണ്ടില്‍ മൂന്ന് ഗോള്‍ പിറന്നു. 85ാം മിനിറ്റില്‍ ആന്‍ഡ്രിയാന്‍ കൊളുങ്കയിലൂടെ ഗോവ നാലാം ഗോളും 88ാം മിനിറ്റില്‍ മാനുവല്‍ അറാന അഞ്ചാം ഗോളും ഗോവയ്ക്ക് സ്മ്മാനിച്ചതോടെ സ്വന്തം തട്ടകത്തില്‍ നാണക്കേടോടെ ഡല്‍ഹിക്ക് ബൂട്ടഴിക്കേണ്ടി വന്നു. ജയത്തോടെ അഞ്ച് മല്‍സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റോടെ ഗോവ ഒന്നാം സ്ഥാനത്തേക്കെത്തി. നാലാം തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹി ഒമ്പതാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top