ഡല്‍ഹിയുടെ പരമാധികാരി വിവാദം: കേസില്‍ വിധി ഇന്ന്ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പരമൈധികാരി മുഖ്യമന്ത്രിയാണൊ ഗവര്‍ണറാണൊ എന്ന കേസില്‍ വിധി ഇന്ന്.ഈ വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എകെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡിവൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും കേസില്‍ ഹാജരായിരുന്നു. വാദംപൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു.
ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറികടന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനങ്ങള്‍ കൈക്കൊളളുന്നുവെന്നും, ഫയലുകളില്‍ അടയിരിക്കുന്നുവെന്നും അനില്‍ ബൈജാലിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രധാനമായും പൊലീസ് സംവിധാനത്തിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിന് കീഴിലായതാണ് സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നത്.

RELATED STORIES

Share it
Top