ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകര്‍

ഡല്‍ഹിയില്‍ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യൂക്കേഷനില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് എലിമെന്ററി എജ്യൂക്കേഷന്‍, സിടെറ്റ്. പ്ലസ്ടു തലത്തില്‍ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ച് ജയിച്ചവര്‍ക്ക് മുന്‍ഗണന.
പ്രായം: 30 കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവു ലഭിക്കും.
ശമ്പളം: 9300-34,800 രൂപ, ഗ്രേഡ് പേ 4200 രൂപ. 2017ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ്തിരഞ്ഞെടുപ്പ്. ജനറല്‍ അവെയര്‍നെസ്, ജനറല്‍ ഇന്റലിജന്‍സ് & റീസണിങ്, അരിത്തമറ്റിക്കല്‍ & ന്യൂമറിക്കല്‍ എബിലിറ്റി, ഹിന്ദി ലാംഗേജ് & കോംപ്രിഹന്‍ഷന്‍, ഇംഗ്ലീഷ് ലാംഗേജ് & കോംപ്രിഹന്‍ഷന്‍, ടീച്ചിങ് മെത്തഡോളജി എന്നിവയില്‍ നിന്ന് 200 മാര്‍ക്കിനുള്ള 200 ചോദ്യങ്ങളുണ്ടാവും. രണ്ടു മണിക്കൂറാണ് പരീക്ഷ ദൈര്‍ഘ്യം.
ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്കുണ്ട്. ഡല്‍ഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂൈല 30.
വേേു://റെൈയീിഹശില.
ിശര.ശി

RELATED STORIES

Share it
Top