ഡല്‍ഹിയില്‍ 16കാരനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് 16കാരനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മോഷണത്തിനായി വീട്ടില്‍ കയറിയ കുട്ടിയെ വീട്ടുടമ പിടികൂടിയെന്നും മറ്റു ചിലര്‍ മര്‍ദിച്ചെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അസ്‌ലംഖാന്‍ പറഞ്ഞു. എന്നാല്‍, കുട്ടി മോഷ്ടാവല്ലെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. മറ്റു കാരണങ്ങളാലാണ് കൊല നടത്തിയതെന്നും അവര്‍ ആരോപിച്ചു. കുട്ടി ബിഹാറിലെ ഖഗാരിയ ജില്ലക്കാരനാണ്.

RELATED STORIES

Share it
Top