ഡല്‍ഹിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഹോം ഡെലിവറി

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ ഔദ്യോഗിക സേവനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുമായി എഎപി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. ഇന്നലെ മുതലാണ് പദ്ധതി ആരംഭിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുകൂല നടപടി കൈക്കൊള്ളാന്‍ വൈകിയതാണ് പദ്ധതിക്ക് കാലതാമസം ഉണ്ടാവാന്‍ കാരണമെന്നു സര്‍ക്കാര്‍ അറിയിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജൂലൈയില്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത്. ലോകത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top