ഡല്‍ഹിയില്‍ റൈസ്പുള്ളര്‍ തട്ടിപ്പ്, രണ്ടുപേര്‍ അറസ്റ്റില്‍ന്യൂഡല്‍ഹി : ലക്ഷങ്ങള്‍ വിലയുള്ള റൈസ് പുള്ളര്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ അച്ഛനേയും മകനേയും ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നരേന്ദര്‍ എന്ന വസ്ത്രവ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിരേന്ദര്‍ മോഹന്‍ ബ്രാര്‍, ബാബ ബ്രാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.  ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് അതിശയകരമായ ശേഷി കൈവന്ന റൈസ് പുള്ളര്‍ ആണെന്ന് ധരിപ്പിച്ച് ചുളുവിലയക്ക് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 1.32 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
റൈസ് പുള്ളര്‍ നാസയ്ക്ക് വിറ്റ് 37500 കോടി രൂപ വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ചാണ് ഇരുവരും വ്യാപാരിയില്‍ നിന്നും തുക തട്ടിയത്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെക്കൊണ്ട് പാത്രം പരിശോധിപ്പിക്കണമെന്നും അതിനായി ശാസ്ത്രജ്ഞരുടെ ഫീസിനത്തിലും ആവശ്യമായ രാസവസ്തുക്കളുടെ വിലയിനത്തിലും എന്നു വിശ്വസിപ്പിച്ച് ലക്ഷം രൂപ ഇവര്‍ കൈക്കലാക്കുകയായിരുന്നു.

RELATED STORIES

Share it
Top