ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും പോര് മുറുകുന്നു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ഉത്തരവുകള്‍ അനുസരിക്കാത്തതിന്റെ പേരില്‍ രണ്ട്് ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോര്‍ ഐലന്റ്്‌സ് സിവില്‍ സര്‍വീസ് (ഡാനിക്‌സ്്)
ഉദ്യോഗസ്ഥരെ സസ്‌പെന്‍്ഡ് ചെയ്തതാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. ജയില്‍ ജീവനക്കാരുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടുകള്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് നടപടി.

നടപടിയില്‍ ്പ്രതിഷേധിച്ച് ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോര്‍ ഐലന്റ്്‌സ് സിവില്‍ സര്‍വീസ് കൂട്ട അവധിയില്‍ പ്രവേശിച്ചു. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉദ്യോഗസ്ഥരുടെ സംഘടന കത്തു നല്‍കി. കേന്ദ്രസര്‍ക്കാരാണ് തങ്ങളെ നിയമിക്കുന്നതെന്നും അച്ചടക്ക നടപടിയെടുക്കുവാനും കേന്ദ്രത്തിനേ അധികാരമുള്ളൂ എന്നുമാണ് ഡാനിക്‌സ്് ഉദ്യോഗസ്ഥരുടെ നിലപാട്. സസ്‌പെന്‍ഷന്‍ നടപടി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അസോസിയേഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം അനുകൂലമായി പ്രതികരിച്ചാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മറ്റൊരു തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങും.

RELATED STORIES

Share it
Top