ഡല്‍ഹിക്ക് തിരിച്ചടി; കഗിസോ റബാദ ഐപിഎല്ലില്‍ കളിക്കില്ലന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദ ഐപിഎല്ലിന്റെ ഈ സീസണില്‍ കളിക്കില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്ന റബാദ ബാക്ക് ഇഞ്ചുറിയെത്തുടര്‍ന്നാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നത്. ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഐപിഎല്ലിന്റെ 11ാം സീസണ് തുടക്കമാവാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റബാദയുടെ പിന്‍മാറ്റം ഡല്‍ഹിക്ക് തിരിച്ചടിയാവും. 4.2 കോടി രൂപയ്ക്കാണ് റബാദയെ ഡല്‍ഹി ടീമിലെത്തിച്ചത്.

RELATED STORIES

Share it
Top