ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് യാഥാര്‍ഥ്യമാവുന്നു

പൊന്നാനി: നിലാരംബരായ വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് യാഥാര്‍ത്ഥ്യമാകുന്നു. ലോക വൃക്ക ദിനമായ മാര്‍ച്ച് 8ന് അടുത്ത ഷിഫ്റ്റ് ആരംഭിക്കുവാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ രണ്ടാം ഷിഫ്റ്റ് തുടങ്ങിയെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കാരണമാണ് മൂന്നാം ഷിഫ്റ്റ് തുടങ്ങുന്നത്. നിലവില്‍ 37 പേര്‍ക്കാണ് ഇവിടെ ഡയാലിസിസ് ചെയ്യുന്നത്. പൊന്നാനി നഗരസഭയിലെ സുമനുസ്സുകളുടെ സഹായത്തോടെ 2014 ലാണ്  ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ഒരു രോഗിയുമായി തുടങ്ങിയ സെന്റര്‍ ഒമ്പത് ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണു സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്നത്.രണ്ടാമത് ഷിഫ്റ്റ് ആരംഭിച്ചതോടെ പുതിയ  16 രോഗികള്‍ക്കു കൂടി ഡയാലിസിസ് നടത്താന്‍ സാധിച്ചു. പുതുതായി  മൂന്നാമത് ഷിഫ്റ്റ് കൂടി ആരംഭിക്കാനായാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്താന്‍  കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

RELATED STORIES

Share it
Top