ഡയാന രാജകുമാരിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് മക്കള്‍

യാന രാജകുമാരിയുടെ ജീവിതവും പാരമ്പര്യവും ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജകുമാരിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് മക്കള്‍. 2019 ആവുമ്പോഴേക്കും ഈ കാര്യം ആസൂത്രണം ചെയ്യുമെന്ന് മക്കള്‍ പറഞ്ഞു. പ്രിന്‍സ് വില്യം സഹോദരന്‍ പ്രിന്‍സ് ഹാരി യോടൊപ്പമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ ഭാഗമായി ഇയാന്‍ റാങ്കി ബ്രോഡ്‌ലിയെ പ്രതിമ നിര്‍മാണത്തിന്റെ ശില്‍പിയായി തെരഞ്ഞെടുത്തു. 1998 ലെ ബ്രിട്ടീഷ് നാണയങ്ങള്‍ അലങ്കരിക്കാനായി എലിസബത്ത് രാഞ്ജിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പ്പി കൂടിയാണ് ബ്രോഡ്‌ലി.
36 ാമത്തെ വയസ്സില്‍ 1997 ആഗസ്റ്റ് 31 ന് പാരീസിലുണ്ടായ കാര്‍ അപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്. ഡയാനയുടെ മരണം നടന്ന് 20 വര്‍ഷം പിന്നിട്ടപ്പോഴും ഡയാന വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

മരിച്ച് 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഫാഷന്‍ ലോകത്തെ മിന്നുന്ന് താരമാണ് ഡയാന. സൗന്ദര്യം മാത്രമായിരുന്നില്ല ഈ രാജകുമാരിയെ ജനങ്ങളുടെ പ്രിയങ്കരിയാക്കുന്നത്. ആകര്‍ഷകമായ വ്യക്തിത്വവും ജനങ്ങള്‍ക്കിടയിലുള്ള സാമൂഹിക പ്രവര്‍ത്തനവും ജനമനസ്സുകളില്‍ ഡയാനയ്ക്ക് ചരിത്ര പ്രതിഷ്ട നേടിക്കൊടുക്കുന്നതിന് കാരണമായി.

RELATED STORIES

Share it
Top