ഡബ്ല്യൂസിസി അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്കു വിളിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ പരസ്യമായി പ്രതിഷേധമറിയിച്ച വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് (ഡബ്യൂസിസി) അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്കു വിളിച്ചു. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്ത മാസം 7ന് കൊച്ചിയിലാണ് ചര്‍ച്ച. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്ക് നേരത്തേ കത്തയച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് അടുത്ത മാസം 7ന് കൊച്ചിയില്‍ ഇവരുമായി അമ്മ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തുക.

RELATED STORIES

Share it
Top