ഡബ്ല്യുസിസിയുടെ ഹരജിയില്‍ സിനിമാ സംഘടനകള്‍ക്കു നോട്ടീസ്

കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും പ്രത്യേകം സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (എംഎസിടിഎ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴേസ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ്. സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎയെ എതിര്‍കക്ഷിയാക്കി നേരത്തെ ഡബ്ല്യുസിസി ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.

RELATED STORIES

Share it
Top