ഡബ്ല്യുഎച്ച്ഒ അസുഖങ്ങളുടെ പട്ടിക പുറത്തിറക്കി

ജനീവ: ലോകാരോഗ്യ സംഘടന അസുഖങ്ങളെ തരംതിരിച്ചുള്ള പുതിയ പട്ടിക- ഐസിഡി കക പുറത്തിറക്കി. ലോകവ്യാപകമായി അസുഖങ്ങളെ തരംതിരിക്കുന്നത് ഐസിഡി പട്ടിക ഉപയോഗിച്ചാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റിനു വേണ്ടി ആശുപത്രികളുമെല്ലാം അടിസ്ഥാനമാക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ഈ പട്ടികയാണ്.
രോഗങ്ങള്‍, മുറിവുകള്‍ എന്നിവ ഉള്‍പ്പെടെ 55,000 ഇനം അസുഖങ്ങളാണ് ഇതിലുള്ളത്. വീഡിയോ ഗെയിമിനുള്ള ആസക്തി മാനസികരോഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധാരാളം സമയം സ്‌ക്രീനിന് മുമ്പിലിരിക്കുന്നത്  ബന്ധങ്ങളില്‍  കുറവുവരാന്‍ കാരണമാവുന്നുവെന്നും ഇത് കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നുവെന്നും  ഐസിഡി പട്ടികയിലുണ്ട്.

RELATED STORIES

Share it
Top