ഡബിളടിച്ചിട്ടും സെവാഗിനെ വെല്ലാന്‍ രോഹിതിനായില്ല ? കണക്കുകള്‍ ഇതാ


മൊഹാലി: മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി  രോഹിത് ശര്‍മ സ്വന്തമാക്കിയെങ്കിലും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ഒരു റെക്കോഡിനെ മറികടക്കാന്‍ രോഹിതിനായില്ല. ഒരു ഏകദിനത്തില്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് 208 റണ്‍സെടുത്തിട്ടും രോഹിതിന് സ്വന്തമാക്കാന്‍ കഴിയാതിരുന്നത്. 2011 ഡിസംബര്‍ എട്ടിന് ഇന്‍ഡോറില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെയാണ് സെവാഗ് 219 റണ്‍സടിച്ചത്.

മൊഹാലിയില്‍ പിറന്ന മറ്റ് റെക്കോഡുകള്‍

1, ഏകദിനത്തില്‍ ആദ്യമായി മൂന്ന് ഡബിള്‍ സെഞ്ച്വറി നേടുന്ന താരമായി രോഹിത് ശര്‍മ
2, 2015ന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരില്‍  രോഹിത് വിരാട് കോഹ്‌ലിക്കൊപ്പമെത്തി. ഇരുവര്‍ക്കും 11  സെഞ്ച്വറി. രോഹിത് 47 മല്‍സരത്തില്‍ നിന്ന് 11 സെഞ്ച്വറി  നേടിയപ്പോള്‍ കോഹ്‌ലിക്കുവേണ്ടി വന്നത് 56 മല്‍സരം. 12  സെഞ്ച്വറിയുള്ള വാര്‍ണര്‍ മുന്നില്‍.
3, മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീ മായി ഇന്ത്യ (392). മറികടന്നത് ദക്ഷിണാഫ്രിക്ക നെതര്‍ ലന്‍ഡ്‌സിനെതിരേ നേടിയ 351 റണ്‍സ്.

RELATED STORIES

Share it
Top