ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി ഉമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് പാഠവത്തെ ട്രോളി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ഭാഷാപ്രാവീണ്യത്തെയായിരുന്നു ഉമര്‍ ട്രോളിയത്.


ഇംഗ്ലീഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശിതരൂരിനെ പിന്തുടരാമെന്നും നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തതും ഉപയോഗിക്കാത്തതുമായ ഭാഷ നിങ്ങള്‍ക്ക് വശത്താക്കാമെന്നായിരുന്നു ഉമറിന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി തരൂര്‍ എത്തി. എന്റെ ആശയം പ്രകടിപ്പിക്കാന്‍ യോജിച്ച വാക്കുകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത് എന്ും അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്ടിക്കാനോ അല്ല എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

എന്നാല്‍ ഈ ട്വീറ്റില്‍ മേനി നടിക്കാനല്ലെന്ന് പറയാന്‍ ഉയോഗിച്ച rodomontade എന്ന വാക്ക് ആളുകളെ വലച്ചു. ഡിക്ഷ്ണറി എടുക്കാന്‍ നേരമില്ലെന്നും അതുകൊണ്ട് തന്നെ rodomontade എന്ന വാക്കിന്റെ അര്‍ത്ഥം അറിയുന്നവര്‍ പറഞ്ഞുതരണമെന്നും പറഞ്ഞ് ചിലര്‍ രംഗത്തെത്തുകയായിരുന്നു. rodomontade പുതിയ ഒരു വാക്കുകൂടി ലഭിച്ചെന്നും സ്‌കൂള്‍ ഫീസ് തിരിച്ചുവേണമെന്നും പറഞ്ഞായിരുന്നു ചിലരുടെ ട്വീറ്റ്.

RELATED STORIES

Share it
Top