ട്വിറ്ററിലെ വ്യാജന്‍മാര്‍: മോദിക്ക് നഷ്ടമായത് മൂന്നുലക്ഷം ഫോളോവേഴ്‌സിനെ

ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ ഇടിവ്. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മൂന്നു ലക്ഷവും ഔദ്യോഗിക അക്കൗണ്ടില്‍ 1.70 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്. ഇതോടെ, മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം  4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന് 17,503 ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്.
നിലവില്‍ 73.3 ലക്ഷം ഫോളോവേഴ്‌സാണ് രാഹുലിനുള്ളത്. വ്യാജവും നിഷ്‌ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്ററിന്റെ നടപടിയാണ് നേതാക്കള്‍ക്ക് തിരിച്ചടിയായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്‌രിവാള്‍ 9155, സുഷമാ സ്വരാജ് 74132, അമിത്ഷാ 33363 എന്നിങ്ങനെയാണ് ഫോളോവേഴ്‌സ് നഷ്ടം.

RELATED STORIES

Share it
Top