ട്വന്റി20 ചലഞ്ച്; ഹര്‍മന്‍ പ്രീതും മന്ദാനയും ക്യാപ്റ്റന്‍മാര്‍


ന്യൂഡല്‍ഹി: വനിതാ ട്വന്റി20 ചലഞ്ച് മല്‍സരത്തിനുള്ള ടീമുകളെ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും നയിക്കും. മെയ് 22ന് ആദ്യ ക്വാളിഫയര്‍ മല്‍സരം നടക്കുന്ന മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ അന്ന് തന്നെ ഉച്ചക്ക് രണ്ടുമണിക്കാണ് വനിതാ ടി20 ചലഞ്ച് മല്‍സരം സംഘടിപ്പിക്കുന്നത്. ന്യൂസിലന്‍ഡ് താരങ്ങളായ സൂസി ബെയ്റ്റ്‌സ്, സോഫി ഡിവൈന്‍, ഓസീസ് താരങ്ങളായ എലിസെ പെറി, അലീസ ഹീലി, മെഗാന്‍ സ്‌കൂട്ട്, ബേത് മൂണി എന്നിവരും കളിക്കും. ഇവര്‍ക്കൊപ്പം മിതാലി രാജ്, ജുലന്‍ ഗോസ്വാമി, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും അണിനിരക്കും. ഭാവിയില്‍ വനിതാ ഐപിഎല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ട്വന്റി20 ചലഞ്ച് മല്‍സരം സംഘടിപ്പിക്കുന്നത്.

RELATED STORIES

Share it
Top