ട്വന്റി20യില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യിലെ വെടിക്കെട്ട് പ്രകടനത്തോടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ മൂന്നു തവണ 150ന് മുകളിലുള്ള കൂട്ടുകെട്ടില്‍ പങ്കാളിയാകുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ആദ്യമായാണ് ഒരു താരം ഇൗ നേട്ടം സ്വന്തമാക്കിയത്. ഓപണിങിലെ തന്റെ പ്രധാന പങ്കാളിയായ ശിഖര്‍ ധവാനൊപ്പം രണ്ട് തവണ രോഹിത് 150ന്് മുകളില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഒരു തവണ കെ എല്‍ രാഹുലിനൊപ്പവും രോഹിത് 150ന് മുകളില്‍ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ട്വന്റി20യില്‍ രണ്ട് തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഓപണര്‍മാരെന്ന റെക്കോഡ് ധവാനും രോഹിതും പങ്കിട്ടു.

RELATED STORIES

Share it
Top