ട്വന്റി20യില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി മാലിക്ക്


കറാച്ചി: അന്താരാഷ്ടട്ര ട്വന്റി20 ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി പാകിസ്താന്‍ താരം ഷുഹൈബ് മാലിക്ക്. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിലൂടെയാണ് മാലിക്ക് ഈ നേട്ടം സ്വന്തമാക്കുന്നത്. മല്‍സരത്തില്‍ 37 റണ്‍സുമായി പുറത്താവാതെ നിന്ന മാലിക്ക് ട്വന്റി20യില്‍ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ്. 75 മല്‍സരങ്ങളില്‍ 2271 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രെണ്ടന്‍ മക്കല്ലം 71 മല്‍സരങ്ങളില്‍ 2140 റണ്‍സാണ് നേടിയിട്ടുള്ളത്. അതേ സമയം 99 മല്‍സരങ്ങളില്‍ നിന്നാണ് മാലിക്ക് ഈ നേട്ടം സ്വന്തമാക്കിയത്.

RELATED STORIES

Share it
Top