ട്വന്റിയില്‍ 20 സെഞ്ച്വറി: ചരിത്രവെടിക്കെട്ടുമായി ക്രിസ് ഗെയ്ല്‍ധക്ക: ട്വന്റി 20യില്‍ 20 സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്മാനായി ക്രിസ് ഗെയ്ല്‍. ഇന്നലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധക്ക ഡൈനാമൈറ്റ്‌സിനെതിരേ രംഗ്പൂര്‍ റൈഡേഴ്‌സിനു വേണ്ടി 69 പന്തില്‍ നേടിയ 146 റണ്‍സാണ് പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ചത്. തന്റെ തന്നെ േെക്കോര്‍ഡാണ് ഗെയ്ല്‍ തിരുത്തിക്കുറിച്ചത്. ഏഴ് സെഞ്ച്വറികള്‍ നേടിയ ബ്രണ്ടന്‍ മക്കല്ലവും മൈക്കല്‍ ക്ലിഞ്ജറും ലൂക്ക് റൈറ്റുമാണ് ഗെയ്‌ലിന് പിന്നിലുള്ള താരങ്ങള്‍. കൂടാതെ 18 സിക്‌സറുകളുടെ അകമ്പടിയോടെ സെഞ്ച്വറി നേടിയപ്പോള്‍ അതും ട്വന്റി20യുടെ പുതു ചരിത്രത്തില്‍ ഇടം നേടി. മുമ്പ് 2013 ലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഗെയില്‍ തന്നെ പറത്തിയ 17 സിക്‌സറുകളാണ് ഗെയില്‍ പഴങ്കഥയാക്കിയത്. മെക്കല്ലത്തോടൊപ്പം 201 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗെയ്ല്‍ പടുത്തുയര്‍ത്തിയത്. ട്വന്റി20 ഫൈനലില്‍ എക്കാലത്തെയും മികച്ച കൂട്ടുകെട്ടും കൂടിയാണിത്.

RELATED STORIES

Share it
Top