ട്രെയിന്‍ സര്‍വീസില്‍ ക്രമീകരണംഏര്‍പ്പെടുത്തി

പാലക്കാട്: പോത്തനൂര്‍-പാലക്കാട് ജങ്ഷനില്‍ പാതയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ക്രമീകരണമേര്‍പ്പെടുത്തി. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ (56650), 23 വരെ ഭാഗികമായി റദ്ദാക്കി. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56651) ട്രെയിനും 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നിന്നു ഷൊര്‍ണൂര്‍ വരെ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. രാവിലെ ആറിനു പുറപ്പെടേണ്ട ട്രെയിന്‍  ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് 21 മുതല്‍ 23 വരെ ഒന്നേകാല്‍ മണിക്കൂര്‍ വൈകി 7.15നു മാത്രമേ പുറപ്പെടൂ. ട്രെയിന്‍ നമ്പര്‍ 66611 പാലക്കാട്-എറണാകുളം മെമു പാലക്കാട് ജങ്ഷനില്‍ നിന്ന് പുറപ്പെടുന്നതിന് പകരം 21 മുതല്‍ 31 വരെ ലക്കിടിയില്‍ നിന്ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 66604 ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു 31 വരെ പാലക്കാട് ജങ്ഷനില്‍ നിന്ന് മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഷൊര്‍ണൂര്‍-കാരക്കാട് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 26 മുതല്‍ 31 വരെ രാവിലെ 9.30 മുതല്‍ 11.30 വരെ ട്രെയിന്‍ ഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി. ട്രെയിന്‍ നമ്പര്‍ 56323 കോയമ്പത്തൂര്‍-മംഗഌരു സെന്‍ട്രല്‍ പാസഞ്ചര്‍ 60 മിനിറ്റും നമ്പര്‍ 16606 നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്പ്രസ് ഒരു മണിക്കൂറും ട്രെയിന്‍ നമ്പര്‍ 12706 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് 20 മിനിറ്റും ട്രെയിന്‍ നമ്പര്‍ 16565 യശ്വന്ത്പൂര്‍ -മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് 20 മിനിറ്റും വൈകിയാണ് ഓടുക. പരപ്പനങ്ങാടി-കുറ്റിപ്പുറം ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 23, 24, 26, 28 തിയ്യതികളില്‍ രണ്ട് മണിക്കൂര്‍ വൈകി 10.20നാണ് പുറപ്പെടുക. ട്രെയിന്‍ നമ്പര്‍ 22638 മംഗളരൂ സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 21, 26, 28 തിയ്യതികളില്‍ ഒന്നര മണിക്കൂര്‍ വൈകി രാത്രി 9.50ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 22852 മംഗളരൂ സെന്‍ട്രല്‍ സാന്തറാഞ്ചി വിവേക് എക്‌സ്പ്രസ് മംഗളൂരു സെന്ററില്‍ നിന്ന് 23നും 30നും ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് വൈകി 12നാണ് പുറപ്പെടുക. നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 22നും 29നും മാത്രമേ സര്‍വീസ് നടത്തൂ.

RELATED STORIES

Share it
Top